പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്: 1033 ഒഴിവ്

May 4, 2022 at 1:05 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

റായ്പുർ: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പുർ ഡിവിഷനിലായുള്ള 1033 അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റായ്പുരിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 24. അപേക്ഷകൾ https://apprenticeshipindia.gov.in ലൂടെയാണ് അയക്കേണ്ടത്.

ഒഴിവുകൾ

റായ്പുർ ഡിവിഷൻ- 696: വെൽഡർ- 119, ടർണർ- 76, ഫിറ്റർ- 8, ഇലക്‌ട്രീഷ്യൻ- 198, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 10, സ്റ്റെനോഗ്രാഫർ (ഹിന്ദി)- 10, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 10, ഹെൽത്ത് ആൻഡ് സാനിട്ടറി ഇൻസ്പെക്ടർ- 17, മെഷീനിസ്റ്റ്- 30, മെക്കാനിക് ഡീസൽ- 30, മെക്കാനിക്കൽ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷണർ- 12, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്- 30.

വാഗൺ റിപ്പയർ ഷോപ്പ്, റായ്പുർ- 337: ഫിറ്റർ- 140, വെൽഡർ- 140, മെഷീനിസ്റ്റ്- 20, ടർണർ- 15, ഇലക്‌ട്രീഷ്യൻ- 15, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 5, സ്റ്റെനോഗ്രാഫർ (ഹിന്ദി)- 2.

\"\"

യോഗ്യത: പത്താം ക്ലാസ് പാസ്‌ അല്ലെങ്കിൽ തത്തുല്യം. ഒപ്പം ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. കോഴ്സും പാസായിരിക്കണം.

പ്രായപരിധി: 15 മുതൽ 24 വയസ്സ് വരെ. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: https://secr.indianrailways.gov.in

\"\"

Follow us on

Related News