പ്രധാന വാർത്തകൾ
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

കാഴ്ചപരിമിതരായ കുട്ടികൾക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

May 4, 2022 at 4:50 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2022-23 അധ്യയനവർഷം ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭിക്കും. പൊതു വിഷയങ്ങൾക്കു പുറമേ ഉപകരണസംഗീതം, സംഗീതം ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, കായികവിദ്യാഭ്യസം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാ സാഹിത്യ പുസ്തകങ്ങളും, വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ ശേഖരമടങ്ങിയ ബ്രയിൽ ലൈബ്രറിയും ലഭ്യമാണ്.

\"\"

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അവസരം നൽകും. ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നേരിട്ടോ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം. ഫോൺ: 0471 2328184, 9809664484. വാട്ട്‌സ്ആപ്പ് നമ്പർ: 9809664484. ഇ-മെയിൽ: gbs.tvpm@gmail.com.  വെബ്‌സൈറ്റ്: www.got.in.

\"\"

Follow us on

Related News