JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയതിനുള്ള ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പുതിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതുവരെ മൂല്യനിർണ്ണയം നടത്തിയ 28000ത്തോളം ഉത്തരക്കടലാസുകൾ പുതിയ ഉത്തര സൂചിക പ്രകാരം വീണ്ടും മൂല്യനിർണ്ണയതിനു വിധേയമാക്കും. അതേസമയം ഉത്തര സൂചികയിലെ അപാകതകൾ ചൂണ്ടിക്കാട്ടി ക്യാമ്പുകൾ ബഹിഷ്‌ക്കരിച്ച സംഭവം അന്വേഷിക്കാൻ പ്രിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അന്വേഷിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഹിഷ്കരണം നടത്തിയ അധ്യാപകർക്ക് ഇതിനോടകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘര്‍ഷവും ഏറ്റവും ഗൗരവമായി കാണുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ കെമിസ്ട്രി ഉത്തര സൂചിക പുനഃപരിശോധിച്ച് തയ്യാറാക്കി നല്‍കുന്നതിനായി സര്‍ക്കാര്‍ 15 അധ്യാപകരെ നിയോഗിച്ച് ഉത്തരവായിട്ടുണ്ട് . അതില്‍ മൂന്ന് പേര്‍ ഗവേഷണ ബിരുദമുള്ള കോളേജ് അധ്യാപകര്‍ ആണ് . കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം പുതുക്കിയ ഉത്തരസൂചിക പ്രകാരം 04 -05 -2022 ന് പുന:രാരംഭിക്കും . ഇതിനകം മൂല്യനിര്‍ണയം നടന്ന ഉത്തരക്കടലാസുകള്‍ ഒന്നുകൂടി പരിശോധിക്കും . ഫിസിക്‌സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് ഉള്ളത് . അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല .
ഗുണമേന്മാ വിദ്യാഭ്യാസത്തിനായി ശുപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഏകീകരണ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.