JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ റീജണൽ ഓഫിസുകളിൽ എൻജിനീയർ, മാനേജർ തസ്തികകളിലായുള്ള 93 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ കണ്ണൂരിൽ 2 ഒഴിവുണ്ട്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 11.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം
എൻജിനീയർ (മെക്കാനിക്കൽ): ബി.ഇ./ബി.ടെക്./ എ.എം.ഐ.ഇ. (മെക്കാനിക്കൽ); പ്രായപരിധി: 30; ശമ്പളം: 30,000.
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ

അസിസ്റ്റന്റ് മാനേജർ:
- സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: ബി.ഇ./ ബി.ടെക്./ എ.എം.ഐ.ഇ. (സിവിൽ/ മെക്കാനിക്കൽഇലക്ട്രിക്കൽ), 2 വർഷ പരിചയം.
- ഫിനാൻസ്: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ. ഫിനാൻസ്, 2 വർഷ പരിചയം.
- ലീഗൽ: എൽ.എൽ.ബി., 2 വർഷ പരിചയം.
പ്രായപരിധി: 32; ശമ്പളം: 40,000.
മാനേജർ:
- സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: ബി.ഇ./ബി.ടെക്./ എ.എം.ഐ.ഇ. (സിവിൽ/ മെക്കാനിക്കൽ), 9 വർഷ പരിചയം.
- ഇലക്ട്രോ മെക്കാനിക്കൽ: ബി.ഇ./ ബി.ടെക്./ എ.എം.ഐ.ഇ. (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), 9 വർഷ പരിചയം.
- ഫിനാൻസ്: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ. ഫിനാൻസ്, 9 വർഷ പരിചയം
പ്രായപരിധി: 42; ശമ്പളം: 70,000. യോഗ്യത 55% മാർക്കോടെ നേടിയിരിക്കണം.
വിശദ വിവരങ്ങൾക്ക്: https://epi.gov.in
