JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ സീനിയർ റസിഡന്റുമാരുടെ 28 ഒഴിവിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവുകളും അഭിമുഖ തീയതിയും
സീനിയർ റസിഡന്റ് (ജനറൽ സർജറി)- 9: ഇന്റർവ്യൂ മെയ് ആറിന് രാവിലെ 10.30 ന്.
സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ)- 6: ഇന്റർവ്യൂ മെയ് ആറിന് ഉച്ചയ്ക്ക് 12 ന്.
സീനിയർ റസിഡന്റ് (ഡെർമറ്റോളജി ആൻഡ് വെനറോളജി)- 2: ഇന്റർവ്യൂ മെയ് ആറിന് ഉച്ചക്ക് 2 ന്.
സീനിയർ റസിഡന്റ് (അനസ്തേഷ്യോളജി)- 6: ഇന്റർവ്യൂ മെയ് ഏഴിന് രാവിലെ 11 ന്.
സീനിയർ റസിഡന്റ് (റേഡിയോ ഡയഗ്നോസിസ്)- 5: ഇന്റർവ്യൂ മെയ് ഏഴിന് ഉച്ചക്ക് 2 ന്.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
യോഗ്യത: അതാത് വിഭാഗത്തിലുള്ള പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും.
പ്രതിമാസവേതനം: 70000 രൂപ.
താൽപര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ച തീയതിയിലും സമയത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
