പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ബി.ഡി.എസ്, ബി.എസ്.സി. നഴ്‌സിങ് കോഴ്‌സുകൾ: രണ്ടാം മോപ് അപ്/സ്ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട് സമയക്രമം പ്രഖ്യാപിച്ചു

Apr 30, 2022 at 8:12 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന ബി.ഡി.എസ്, ബി.എസ്.സി. നഴ്‌സിങ് പ്രോഗ്രാമുകളുടെ അലോട്ടുമെന്റ് പ്രക്രിയയിലെ രണ്ടാം മോപ് അപ് റൗണ്ട്, സ്‌ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട് എന്നിവയുടെ സമയക്രമം പ്രസിദ്ധീകരിച്ചു.

\"\"

സമയക്രമം

രണ്ടാം മോപ് അപ് റൗണ്ട്: പുതിയ രജിസ്‌ട്രേഷന്‍ മേയ് രണ്ടു മുതല്‍ മൂന്നിന് ഉച്ചയ്ക്ക് 12 വരെ നടത്താം. മെയ് മൂന്നിന് വൈകുന്നേരം മൂന്നു മണി വരെ ഫീസടയ്ക്കാം. ചോയ്‌സ് ഫില്ലിങ് മേയ് രണ്ടു മുതല്‍ മൂന്നു വരെ. ചോയ്‌സ് ലോക്കിങ് മൂന്നിന് വൈകീട്ട് മൂന്നുമുതല്‍ രാത്രി 11.59 വരെ.രണ്ടാം മോപ് അപ് അലോട്ടുമെന്റ് ഫലം അഞ്ചിനു പ്രഖ്യാപിക്കും. മേയ് ആറിനും ഒമ്പതിനും ഇടയില്‍ കോളേജില്‍ പ്രവേശനം നേടണം.

ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി ഫില്ലിങ് റൗണ്ട്: രണ്ടാം മോപ് അപ് റൗണ്ടിനു ശേഷം നടത്തുന്ന സ്‌ട്രേ വേക്കന്‍സി ഓണ്‍ലൈന്‍ സീറ്റ് ഫില്ലിങ് റൗണ്ടിലേക്ക് പുതിയ രജിസ്‌ട്രേഷന്‍, പേമെന്റ്, ചോയ്‌സ് ഫില്ലിങ് എന്നിവ ഉണ്ടാവില്ല. ഒരു അലോട്ടുമെന്റിലും ഇല്ലാത്തവരെ മാത്രമേ ഈ റൗണ്ടിലേക്ക് പരിഗണിക്കുകയുള്ളൂ. രണ്ടാം മോപ് അപ് റൗണ്ടിനു നല്‍കിയ ചോയ്‌സുകള്‍ പരിഗണിച്ചായിരിക്കും ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി റൗണ്ടിലെ സീറ്റുകള്‍ അലോട്ടുചെയ്യുക. മേയ് 11-ന് ഫലം പ്രഖ്യാപിക്കും. മേയ് 12-നും 15-നും ഇടയില്‍ പ്രവേശനം നേടാം.

\"\"

കല്പിത സര്‍വകലാശാലകള്‍ സ്‌ട്രേ വേക്കന്‍സി സീറ്റുകള്‍ സ്ഥാപനതലത്തില്‍ നികത്തും. ഇതിലേക്ക് പരിഗണിക്കപ്പെടാന്‍ ഒഴിവുകളുടെ 10 ഇരട്ടിപ്പേര്‍ ഉള്‍പ്പെടുന്ന പട്ടിക എം.സി.സി. സ്ഥാപനങ്ങള്‍ക്കു നല്‍കും. മേയ് 12 മുതല്‍ 15 വരെയായിരിക്കും ഇവിടെയും സ്‌ട്രേ റൗണ്ട് നടപടികള്‍.

വിശദ വിവരങ്ങൾക്ക്: https://mcc.nic.in

Follow us on

Related News