പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

എവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിൽ റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകൾ

Apr 30, 2022 at 10:58 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിലേക്ക് 2022-2023 കാലയളവിലേക്ക് \’ഫിസിയോളജിക്കല്‍ ആൻഡ് മോളിക്കുലാര്‍ മെക്കാനിസം ഓഫ് സ്‌ട്രെസ് റെസ്‌പോണ്‍സ് ആൻഡ് ടോളറന്‍സ് ഇന്‍ ഫിഷ്\’ എന്ന വിഷയത്തിലേക്ക് റിസര്‍ച്ച് അസോസിയേറ്റിന്റെയും ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

\"\"

യോഗ്യത, പ്രതിഫലം

റിസര്‍ച്ച് അസോസിയേറ്റ്: പിഎച്ച്.ഡി ബിരുദം. സുവോളജി/മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്ധ്യമുള്ള ബയോമെഡിക്കല്‍ സയന്‍സ്/ബിഹേവിയറല്‍ ഫിസിയോളജി. ഒപ്പം സ്‌ട്രെസ് ഫിസിയോളജിയില്‍ പരിചയസമ്പത്ത്. പ്രതിഫലം: 35,000

ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോ: എം.എസ്‌സി ബിരുദം, സുവോളജി/ഇന്റഗ്രേറ്റിവ് ബയോളജി. ഒപ്പം പ്രസ്തുതവിഷയത്തില്‍ നെറ്റ്. പ്രതിഫലം: 23,000.

താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓണററി ഡയറക്ടര്‍, ഐ.സി.ഇ.ഐ.ബി എന്ന വിലാസത്തിലേക്ക് മെയ് 12ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക്: https://keralauniversity.ac.in/jobs

\"\"

Follow us on

Related News