JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
മുംബൈ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണം റിഫൈനറിയിൽ ടെക്നീഷ്യൻ തസ്തികയിലുള്ള 186 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 21.
തസ്തിക, ഒഴിവ്, യോഗ്യത
ഓപ്പറേഷൻസ് ടെക്നീഷ്യൻ- 94: കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.ബോയിലർ ടെക്നീഷ്യൻ- 18: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് അഭികാമ്യം.
ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർ- 18: 40% മാർക്കോടെ സയൻസ് ബിരുദം, എച്ച്എംവി ലൈസൻസ്.
മെയിന്റനൻസ് ടെക്നീഷ്യൻ- ഇലക്ട്രിക്കൽ – 17: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

- സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
- ക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്
ലാബ് അനലിസ്റ്റ്- 16: ബി.എസ്.സി. (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി) കെമിസ്ട്രി/ എം.എസ്.സി. കെമിസ്ട്രി (60% മാർക്കോടെ).
മെയിന്റനൻസ് ടെക്നീഷ്യൻ- മെക്കാനിക്കൽ- 14: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
മെയിന്റനൻസ് ടെക്നീഷ്യൻ- ഇൻസ്ട്രുമെന്റേഷൻ- 9: ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ.
പ്രായപരിധി: 18 മുതൽ 25 വരെ.ശമ്പളം: 26,000-76,000.
അപേക്ഷാ ഫീസ്: 590. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾക്ക്: https://www.hindustanpetroleum.com/