പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് എക്‌സാമിനേഷൻ: വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി.

Apr 30, 2022 at 4:03 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്‌സ്) എക്‌സാമിനേഷന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 253 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 10 വൈകിട്ട് ആറ്.

\"\"

ഒഴിവുകൾ

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.)- 66, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്.)- 29, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.)- 62, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.)- 14, സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി.)- 82.

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. 2022ല്‍ പരീക്ഷയെഴുതുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.

\"\"

പ്രായപരിധി: 2022 ഓഗസ്റ്റ് ഒന്നിന് 2024. (അപേക്ഷകര്‍ 1997 ഓഗസ്റ്റ് രണ്ടിന് മുന്‍പും 2002 ഓഗസ്റ്റ് ഒന്നിനുശേഷവും ജനിച്ചവരായിരിക്കരുത്). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടര്‍ക്കും സിവിലിയന്‍ സെന്‍ട്രല്‍ ഗവ. സെര്‍വന്റ്‌സിനും ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.

ശാരീരികയോഗ്യത: പുരുഷന്‍: ഉയരം 165 സെ.മീ, നെഞ്ചളവ് 81 സെ.മീ. (വികാസം അഞ്ച് സെ.മീ). വനിത: ഉയരം 157 സെ.മീ. ഭാരം: പുരുഷന്‍ 50 കിലോഗ്രാം, വനിത 46 കിലോഗ്രാം. പ്രായത്തിനും ഉയരത്തിനുമൊത്ത ഭാരം, കാഴ്ചശക്തി തുടങ്ങി ശാരീരികയോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

പരീക്ഷ

ഓഗസ്റ്റ് ഏഴിനാണ് പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും.ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. ഒന്നാംപേപ്പര്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാംപേപ്പര്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയുമായിരിക്കും. ഒന്നാംപേപ്പര്‍ ജനറല്‍ എബിലിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ആസ്പദമാക്കിയായിരിക്കും. രണ്ടാം പേപ്പറിന് ജനറല്‍ സ്റ്റഡീസ്, എസ്സേ, കോംപ്രിഹെന്‍ഷന്‍ എന്നിവയാണുണ്ടാവുക. ഒന്നാം പേപ്പറിന് 250, രണ്ടാം പേപ്പറിന് 200 എന്നിങ്ങനെയാണ് പരമാവധി മാര്‍ക്ക്. സിലബസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

കൂടുതൽ വിവരങ്ങള്‍ക്ക്: https://upsconline.nic.in

Follow us on

Related News