ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം:പരീക്ഷാ മൂല്യനിർണയ ജോലിയിൽ നിന്ന് അധ്യാപകർ
മാറിനിൽക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം അധ്യാപകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി. സ്കൂൾ പരീക്ഷാ മൂല്യനിർണ്ണയ ജോലികളിൽ നിന്ന് മനപൂർവ്വം വിട്ട് നിൽക്കുന്നത്സ ർക്കാർ ജീവനക്കാരുടെ rule 86 പ്രകാരവും KER ചാപ്റ്റർ XIVC Rule 58
പ്രകാരവുമുള്ള സർക്കാർ നിയമങ്ങളുടെ ലംഘനവും കോടതിയലക്ഷ്യവുമായി
മാറുന്നതും കർശനമായ അച്ചടക്ക നടപടിക്ക് വിധേയമാകുന്നതുമാണെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും മൂല്യനിർണയത്തിൽ
പങ്കെടുക്കേണ്ടതാണെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
മൂല്യനിർണയ ജോലിക്ക്നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട ക്യാമ്പുകളിൽ അടിയന്തിരമായി
റിപ്പോർട്ട് ചെയ്ത് മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതാണ്. എല്ലാ പ്രിൻസിപ്പൽമാരും തങ്ങളുടെ സ്കൂളിലെ എല്ലാ അധ്യാപകർക്കും ഈ സർക്കുലർ പ്രകാരമുള്ള അറിയിപ്പ് നൽകേണ്ടതും അവർ മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നും സർക്കുലർ പറയുന്നു.

- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി