ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: പ്ലസ് ടു ഉത്തര സൂചികയിൽ അപാകതയില്ലെന്നും മൂല്യനിർണ്ണയത്തിൽ നിന്ന് മാറി നിന്നാൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും അധ്യാപകരുടെ ബഹിഷ്കരണം തെറ്റിധാരണയെ തുടർന്നാണ്. ബഹിഷ്‌ക്കരണത്തിൽ നിന്ന് പിന്മാറി അധ്യാപകർ സഹകരിക്കും എന്നാണ് പ്രതീക്ഷ. സഹകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സർക്കാരിന്റെ നയം വ്യക്തമാക്കും. ഏതായാലും കൃത്യസയത്ത് പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മൂല്യനിർണ്ണയതിന്റെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരാൻ ആവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം തിരുവനന്തപുരം മോഡൽ സ്കൂളിലെ മൂല്യനിർണ്ണയ ക്യാമ്പിലടക്കം നൂറുകണക്കിന് അധ്യാപകർ ബഹിഷ്കരണം തുടരുകയാണ്. മൂല്യനിർണ്ണയതിന് നൽകിയ ഉത്തരസൂചികയിൽ ആശയക്കുഴപ്പം ഉണ്ടെന്നും അതിൽ വ്യക്തത വേണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.
വ്യക്തമായ ഉത്തര സൂചിക നൽകണം എന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. ഇങ്ങനെ നൽകിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നതിനെ കുറിച്ചും ആശയകുഴപ്പം ഉണ്ടാകുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.