പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അണ്ണാ സര്‍വകലാശാലയിൽ എം.എസ്.സി. പ്രവേശനം: മെയ് 11 വരെ അപേക്ഷിക്കാം

Apr 29, 2022 at 11:19 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ചെന്നൈ: അണ്ണാ സര്‍വകലാശാലയുടെ വിവിധ വകുപ്പുകളിലായി എം.എസ്‌.സി. കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാത്തമാറ്റിക്‌സ്, മെറ്റീരിയല്‍സ് സയന്‍സ്, മെഡിക്കല്‍ ഫിസിക്‌സ്, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്ട്രോണിക് മീഡിയ, മള്‍ട്ടിമീഡിയ (വിഷ്വല്‍ കമ്യൂണിക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍) എന്നീ വകുപ്പുകളിലാണ് പ്രവേശനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 11.

കോളേജ് ഓഫ് എന്‍ജിനിയറിങ് ഗിണ്ടി കാമ്പസില്‍ എല്ലാ പ്രോഗ്രാമുകളും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിൽ മാത്തമാറ്റിക്‌സ് പ്രോഗ്രാമും നടത്തുന്നു.

\"\"

യോഗ്യത: നിശ്ചിതവിഷയത്തിലെ ബി.എസ് സി.

മാത്തമാറ്റിക്‌സ്: മാത്തമാറ്റിക്സ്/അപ്ലൈഡ് സയന്‍സ്.

മെറ്റീരിയല്‍സ് സയന്‍സ്, മെഡിക്കല്‍ ഫിസിക്‌സ്: രണ്ടിനും ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആന്‍സിലിയറി വിഷയമായി പഠിച്ചിരിക്കണം)/അപ്ലൈഡ് സയന്‍സ്.

അപ്ലൈഡ് കെമിസ്ട്രി: കെമിസ്ട്രി/അപ്ലൈഡ് സയന്‍സ്.

അപ്ലൈഡ് ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി.

ഇലക്ട്രോണിക് മീഡിയ, മള്‍ട്ടിമീഡിയ (വിഷ്വല്‍ കമ്യൂണിക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍): ബി.എസ്.സി./ബി.സി.എ./ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ മീഡിയാ കമ്പോണന്റുള്ള ബി.എ. (ജേണലിസം), ബി.വി.എ., ബി.എഫ്.ടി., ബി.വി.സി., ബി.എം.എം.സി., ബി.എം.എം., ബി.ഡിസ്. പോലെയുള്ള ബാച്ച്ലര്‍ ബിരുദം.

\"\"

ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് ജൂൺ 4ന് നടത്തുന്ന പ്രവേശനപരീക്ഷകള്‍ വഴിയാണ് പ്രവേശനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കുന്നതിന്: https://admissions.annauniv.edu/cfa/

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...