പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കേന്ദ്രീയ വിദ്യാലയത്തിലെ എം.പി. ക്വാട്ട പ്രവേശനം: റദ്ദാക്കി കേന്ദ്ര സർക്കാർ

Apr 27, 2022 at 9:37 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള പ്രത്യേക ക്വാട്ട വഴിയുള്ള പ്രവേശനം നിർത്തലാക്കി കേന്ദ്രസര്‍ക്കാര്‍. പ്രത്യേക ക്വാട്ടയില്‍ പ്രവേശനം നല്‍കേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സംഘടന ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഓഫീസുകളിലേക്കും നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെയാണ് എം.പി. ക്വാട്ട ഒഴിവാക്കി കൊണ്ട് കേന്ദ്രം പുതിയ പ്രവേശന മാര്‍ഗരേഖ പുറത്തിറക്കിയത്.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കള്‍, ചെറുമക്കള്‍, എം.പി.മാരുടെ ചെറുമക്കള്‍, കേന്ദ്രീയവിദ്യാലയ ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കള്‍, ചെറുമക്കള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ വിഭാഗങ്ങളില്‍ അനുവദിച്ച 100 സീറ്റുകളും ഒഴിവാക്കി. അനുവദിച്ചതിലധികം സീറ്റുകളിലേക്ക് പ്രവേശനത്തിനായി ചില എം.പി.മാര്‍ ശുപാര്‍ശ ചെയ്തിരുന്നത് ഏറെ വിവാദമായിരുന്നു. എം.പി. ക്വാട്ട 7,880 സീറ്റ് ആയിരിക്കേ, 2018-19 അധ്യയനവര്‍ഷം പ്രവേശനം നേടിയത് 8,164 കുട്ടികളാണ്.

\"\"

കോവിഡിലൂടെ അനാഥരായ കുട്ടികള്‍ക്ക് പി.എം. കെയര്‍ പദ്ധതി വഴി കേന്ദ്രീയവിദ്യാലയത്തില്‍ സൗജന്യമായി പ്രവേശനവും വിദ്യാഭ്യാസവും ലഭിക്കും. അതത് ജില്ലാ മജിസ്‌ട്രേറ്റുമാരാണ് ഇവരെ നിര്‍ദേശിക്കേണ്ടത്. പത്തുമുതല്‍ 17 വരെ കുട്ടികളെ നിര്‍ദേശിക്കാം. ഒന്നു മുതല്‍ പത്ത് വരെ ഒഴിവുള്ള ക്ലാസുകളിലേക്കാണ് ഇവരെ പരിഗണിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ മക്കള്‍ക്കായും സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.വീട്ടിലെ ഒറ്റപ്പെണ്‍കുട്ടി, അശോകചക്ര അടക്കമുള്ള ഉന്നത സൈനികബഹുമതികളും പോലീസ് മെഡലുകളും ലഭിച്ചവരുടെ മക്കള്‍, സംസ്ഥാനതല കായികമത്സരങ്ങളിൽ ജയിക്കുന്നവര്‍, രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുന്ന സ്‌കൗട്ട്, ഗൈഡ്‌സ് കുട്ടികള്‍, ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കുട്ടികള്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളുടെ കുട്ടികള്‍, ദേശീയതലത്തില്‍ ഫൈന്‍ ആര്‍ട്‌സ് പുരസ്‌കാരം ലഭിച്ചവര്‍ തുടങ്ങിയവര്‍ക്കുള്ള ക്വാട്ട തുടരും.

\"\"

Follow us on

Related News