പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ

ക്രാഫ്റ്റ് ക്യാമ്പിന് തുടക്കം:
ഹരിത വിദ്യാലയത്തിന്റെ ആശയസാക്ഷാൽക്കാരമെന്ന് മന്ത്രി

Apr 27, 2022 at 8:16 pm

Follow us on

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

കാസർകോട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇൻ ഫൺ ടൈം (ക്രാഫ്റ്റ്‌ -22) ക്യാമ്പ് ആരംഭിച്ചു. കാസർകോട് കോളിയടുക്കം ഗവൺമെന്റ് യുപി സ്കൂളിൽ ഓൺലൈൻ വഴി മന്ത്രി വി ശിവൻകുട്ടി ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 6, 7, 8 ക്ലാസുകളിലെ ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലെ പഠനനേട്ടവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളാണ് ഈ സർഗ്ഗാത്മക ശില്പശാലയിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

\"\"


കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും ജീവിത നൈപുണികൾ ഉയർത്തുന്നതിനും ജീവിത നൈപുണികൾ സ്വായത്തമാക്കുന്നതിനും അവ ജീവിതത്തിൽ പ്രായോഗികമാക്കുന്നതിനുമുള്ള ശേഷികൾ നേടുന്നതിനും ഈ ക്യാമ്പനുഭവങ്ങൾ കുട്ടികളെ സഹായിക്കും.  സമൂഹത്തിലെ വിവിധ തൊഴിലുകളോടും തൊഴിൽ ചെയ്യുന്നവരോടും  ശരിയായ മനോഭാവങ്ങൾ വളർത്തുക എന്നതും ക്യാമ്പിന്റെ ഉദ്ദേശ്യമാണ്.കൃഷി, ആഹാരം, വീട്ടുപകരണ നിർമാണം, കളിപ്പാട്ട നിർമാണം,ക്രാഫ്റ്റ് എന്നീ 5 വ്യത്യസ്ത മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾ നേരിട്ട് ചെയ്തു പഠിക്കുകയാണ് കുട്ടികൾ ഈ ക്യാമ്പിലൂടെ.

\"\"


വിദ്യാകിരണം കർമപദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്ക്കുന്ന ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ആദ്യഘട്ടമാണ് ക്യാമ്പെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ക്യാമ്പുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

\"\"

Follow us on

Related News