ക്രൈം വാർത്തകൾക്ക് Crime24kerala https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിങ് ക്യാമ്പ് മെയ് 5-ന് തുടങ്ങും. 7 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ-ഖോ, ടെന്നീസ്, വോളിബോള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. സര്‍വകലാശാലാ കായികവിഭാഗം അദ്ധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. താല്‍പര്യമുള്ള 700 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മെയ് 4-ന് മുമ്പായി കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 8089011137, 9847110850. മെയ് 7-ന് തുടങ്ങുന്ന രണ്ടാംഘട്ട നീന്തല്‍ പരിശീലനത്തിന് മെയ് 5-നു മുമ്പായി രജിസ്റ്റര്‍ചെയ്യണം. ഫോണ്‍ – 9961690270.
വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസന ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയര്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് നടത്തുന്നു. മെയ് ഒമ്പത് മുതല്‍ 21 വരെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിപാടി. ഭരണഘടന, ചരിത്രം, സാഹിത്യം, സംഗീതം, നാടകം, സിനിമ, ചിത്രകല, പ്രസംഗം, കൃഷി, നാട്ടറിവുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലാ സസ്യോദ്യാനം, ലൈബ്രറി, ഇ.എം.എം.ആര്‍.സി. എന്നിവ സന്ദര്‍ശിക്കാനും അവസരമുണ്ടാകും. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും 9400769445, 8075318481. gandhichair@gmail.com