ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഏപ്രിൽ 20ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച ആറാം സെമെസ്റ്റർ യു ജി, സി ബി സി എസ് (2019 അഡ്മിഷൻ റെഗുലർ, പ്രൈവറ്റ്/ 2017, 2018 അഡ്മിഷൻ – റീ അപ്പിയറൻസ്), ആറാം സെമസ്റ്റർ സി.ബി.സി എസ് സൈബർ ഫോറൻസിക് -2019 (അഡ്മിഷൻ റഗുലർ) യു.ജി പരീക്ഷകൾ മെയ് 5 ന് നടക്കും. ഏപ്രിൽ 21ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്, യു ജി – പുതിയ സ്കീം (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ – ഇംപ്രൂവ്മെൻ/ റീ അപ്പിയറൻസ്, 2018, 2017 അഡ്മിഷൻസ് – റീയപ്പിയറൻസ്) മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് യു.ജി.(സി ബി സി എസ് 2020 അഡ്മിഷൻ റഗുലർ/2019 അഡ്മിഷൻ ഇംപ്രൂവ്മെൻ്റ് / റീ അപ്പിയറൻസ് ) മൂന്നാം സെമസ്റ്റർ ബി.എ/ബി കോം ( സി ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ -പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ മെയ് ഒൻപതിന് നടക്കും.
പരിശീലനം
മഹാത്മാഗാന്ധി സർവകലാശാല – എംപ്ലോയ്‌മെൻ്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാനവിക വിഷയങ്ങൾക്കായുള്ള യു ജി സി നെറ്റ് / ജെ ആർ എ ഫ് പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മെയ് ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0481-2731025