JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ വിവിധ തസ്തികകളിലായുള്ള 10 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി കരാർ വ്യവസ്ഥയിലാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഐ.ടി. ഓഫിസർ: എം.ടെക്./എം.ഇ./ബി.ടെക്./ബി.ഇ./എം.സി.എ./എം.എസ്.സി. കംപ്യൂട്ടർ സയൻസ്; പ്രായപരിധി: 30; ശമ്പളം: 32,560; അവസാന തീയതി: ഏപ്രിൽ 27.
ക്ലാർക്ക്: പത്താം ക്ലാസ് ജയം; പ്രായപരിധി: 25; ശമ്പളം: 21,175; അവസാന തീയതി: ഏപ്രിൽ 27.
കംപ്യൂട്ടർ അസിസ്റ്റന്റ്: പത്താം ക്ലാസ്/തത്തുല്യം, കെജിടിഇ ഇംഗ്ലിഷ് ഹയർ, കംപ്യൂട്ടർ വേഡ് പ്രോസസിങ്, കെജിടിഇ മലയാളം ലോവർ; പ്രായപരിധി: 25; ശമ്പളം: 21,175; അവസാന തീയതി: ഏപ്രിൽ 27.
ഓഫിസ് അറ്റൻഡന്റ്: ഏഴാം ക്ലാസ് ജയം (ബിരുദധാരി ആകരുത്); 25; 18,390; ഏപ്രിൽ 27.
ഡ്രാഫ്സ്റ്റ്മാൻ ഗ്രേഡ് I: എൽഎസ്ജിഡി, പിഡബ്ല്യുഡി, ഹാർബർ എൻജിനീയറിങ്, ഇറിഗേഷൻ വകുപ്പുകളിൽനിന്നു വിരമിച്ചവർ; 65; 21,175; ഏപ്രിൽ 22.
കൂടുതൽ വിവരങ്ങൾക്ക്: https://cmdkerala.net