പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മന്ത്രിയുടെ പരിശോധന: കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് മന്ത്രി

Apr 23, 2022 at 4:53 pm

Follow us on

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുക്കാൻ മന്ത്രി. വി.ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെത്തി. അറ്റൻഡൻസ് രജിസ്റ്ററും ഫയലുകളുടെ സ്ഥിതിവിവരക്കണക്കും മന്ത്രി പരിശോധിച്ചു. സ്ഥലത്തില്ലാത്ത ആർഡിഡിയെ മന്ത്രി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. തിരുവനന്തപുരം ആർ ഡി ഡി ഓഫീസിൽ അഞ്ഞൂറിലധികം ഫയലുകൾ കെട്ടികിടക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവ തീർപ്പാക്കാൻ മെയ് 17, 18 തീയതികളിൽ അദാലത്ത് നടത്താൻ തീരുമാനിച്ചു. മെയ് 10ന് മുമ്പ് അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷ നൽകാം.

\"\"

പൊതു വിദ്യാഭ്യാസ വകുപ്പിൽ ഒരുകാരണവശാലും ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ആളുകളുടെ എണ്ണവും സൗകര്യവും കുറവുണ്ടെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.

\"\"

Follow us on

Related News