പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പി.ജി. കോഴ്സുകള്‍ക്കും ഇനി കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌: വർഷത്തിൽ 2 പ്രാവശ്യം നടത്തുന്നത് പരിഗണനയിൽ

Apr 23, 2022 at 10:02 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: ബിരുദ കോഴ്‌സുകള്‍ക്കു പിന്നാലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിലൂടെ (സി.യു.ഇ.ടി.) പ്രവേശനം നല്‍കാനുള്ള തയാറെടുപ്പിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.). ബിരുദ പൊതുപരീക്ഷ ജൂലായില്‍ പൂര്‍ത്തിയായതിനു പിന്നാലെ ബിരുദാനന്തരബിരുദ കോഴ്‌സിനായുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചു. 2022-\’23 അധ്യയനവര്‍ഷം 45 കേന്ദ്ര സര്‍വകലാശാലകളിലും സി.യു.ഇ.ടി.യിലൂടെയായിരിക്കും പ്രവേശനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

\"\"

ബിരുദാനന്തര ബിരുദത്തിന് പല സര്‍വകലാശാലകളിലും വ്യത്യസ്ത മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. ചില സ്ഥാപനങ്ങളില്‍ ബിരുദത്തിന്റെ മാര്‍ക്കും ചിലയിടങ്ങളിൽ പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയുമാണ് പ്രവേശനം നടത്തുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഏകീകൃത സംവിധാനം ആവശ്യമാണ്. ബിരുദാനന്തര ബിരുദ പൊതുപരീക്ഷയുടെ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും വര്‍ഷത്തില്‍ രണ്ടുതവണ സി.യു.ഇ.ടി. നടത്തുന്നത് യു.ജി.സി.യുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ തവണത്തെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടാമത്തെ തവണ അവസരം നല്‍കുന്നതിനാണിത്. 45 കേന്ദ്ര സര്‍വകലാശാലകളിലുമായി 1.2 ലക്ഷം ബിരുദ സീറ്റുകളാണുള്ളത്. ഏതാനും സംസ്ഥാന -ഡീംഡ് സര്‍വകലാശാലകള്‍ കൂടി സി.യു.ഇ.ടി.യുടെ ഭാഗമാകുമ്പോള്‍ ആകെ മൂന്നുലക്ഷം സീറ്റിലേക്കാകും മത്സരപരീക്ഷ.

\"\"

ഡല്‍ഹി സര്‍വകലാശാലയില്‍ സി.യു.ഇ.ടിക്കായ് പ്രത്യേക പോര്‍ട്ടല്‍ ബിരുദ പൊതുപ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പോര്‍ട്ടലിന് രൂപം നല്‍കി ഡല്‍ഹി സര്‍വകലാശാല. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ തേടാം. വിദഗ്ധര്‍ പോര്‍ട്ടലിലൂടെ തത്സമയം മറുപടി നല്‍കുമെന്ന് സര്‍വകലാശാല അറിയിച്ചു.

\"\"

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...