
ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകിയെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ. കെ.മുരളീധരൻ എംപിക്ക് നൽകിയ കത്തിലാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഒരു എയിംസ് സ്ഥാപിക്കുകയെന്നതാണ് കേന്ദ്ര നയമെന്ന് ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ കത്തിൽ വ്യക്തമാക്കുന്നു. എയിംസ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കേരളത്തിന്റെ ഏറെ കാലത്തെ ആവശ്യമാണ് സംസ്ഥാനത്തിന് ഒരു എയിംസ് അനുവദിക്കണമെന്നത്. കോഴിക്കോട് ഇതിനായി നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് തുടർ നടപടി ഉണ്ടായില്ല.

