JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2മുതല്‍ 7വരെ നടക്കും. ഇതിനു ശേഷം പ്ലസ് വൺ പൊതുപരീക്ഷ ആരംഭിക്കും. ജൂണ്‍ 13മുതല്‍ 30 വരെയാണ് പ്ലസ് വൺ വാർഷിക പരീക്ഷ നടക്കുക. നേരത്തെ ജൂൺ 2ന് ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. ഇതാണ് 13ലേക്ക് മാറ്റിയത്. പ്ലസ് വൺ പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ആരംഭിക്കും. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ പരീക്ഷയ്ക്ക് ശേഷമുള്ള അവധി ലഭിക്കില്ല. വാർഷിക പരീക്ഷ 30ന് കഴിഞ്ഞാൽ അടുത്ത ദിവസം (ജൂലൈ 1) മുതൽ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും.
ക്രൈം വാർത്തകൾക്ക് PLEASE JOIN