പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

വനിത ശിശു വികസന വകുപ്പിനു കീഴിൽ ഒഴിവ്: വാക്-ഇൻ ഇന്റർവ്യൂ 27ന്

Apr 22, 2022 at 3:28 pm

Follow us on

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. ഏപ്രിൽ 27ന് രാവിലെ 11.30നാണ് വാക്-ഇൻ ഇന്റർവ്യൂ. വനിതകൾക്കു മാത്രമാണ് അവസരം.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കാസർഗോഡ് കളക്‌ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

\"\"

യോഗ്യത: എം.എസ്.ഡബ്ല്യൂ/ എം.എ. (സോഷ്യോളജി)/ എം.എ. (സൈക്കോളജി)/ എം.എസ്‌.സി. (സൈക്കോളജി).

പ്രായം: 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.

വേതനം: പ്രതിമാസം 22,500 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: https://keralasamakhya.org.

\"\"

Follow us on

Related News