JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ഇംഫാല്‍: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്‌സസ് ആന്‍ഡ് സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റിൽ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി വിഷയത്തിലാണ് പ്രവേശനം. ഫൈറ്റോ ഫാര്‍മസ്യൂട്ടിക്കല്‍ മിഷന്‍, എത്‌നോ ബോട്ടണി, എത്‌നോ ഫാര്‍മക്കോളജി ആന്‍ഡ് ഡ്രഗ് ഡെവലപ്‌മെന്റ്, മൈക്രോബിയല്‍ റിസോഴ്‌സസ് ആന്‍ഡ് ഫെര്‍മന്റഡ് ഫുഡ്‌സ്, പ്ലാന്റ് റിസോഴ്‌സസ്, ആനിമല്‍ റിസോഴ്‌സസ്, ഇക്കോറിസ്റ്റോറേഷന്‍, വാട്ടര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ആന്‍ഡ് സര്‍വൈലന്‍സ് തുടങ്ങിയ മേഖലകളിലാണ് അവസരം. ഫരീദാബാദിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ അഫിലിയേഷനുള്ള സ്ഥാപനമാണിത്. മള്‍ട്ടി ഡിസിപ്ലിനറി, ലബോറട്ടറി/ഫീല്‍ഡ് അധിഷ്ഠിത ഗവേഷണങ്ങൾക്കാണിവിടെ മുൻഗണന.
യോഗ്യത: 60 ശതമാനം മാര്‍ക്കോട് കൂടി ലൈഫ് സയന്‍സസ് മേഖലയിൽ (ബോട്ടണി, സുവോളജി, കെമിസ്ട്രി ബയോകെമിസ്ട്രി, ബയോടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍ സയന്‍സസ്, മൈക്രോബയോളജി, പ്ലാന്റ് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ഫുഡ് ടെക്‌നോളജി, തത്തുല്യം) രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ്/മാസ്റ്റേഴ്‌സ് ബിരുദം എം.എസ്‌സി./എം.ടെക്./എം.ഫാം. ഒപ്പം അഞ്ചു വര്‍ഷത്തെ സാധുതയുള്ള ഫെലോഷിപ്പ് ഓഫര്‍ ഇന്റര്‍വ്യൂ സമയത്ത് ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷയും അനുബന്ധ രേഖകളും ഏപ്രില്‍ 25നകം admin.ibsd@nic.in എന്ന ഇമെയിലില്‍ അയയ്ക്കണം.
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: https://ibsd.gov.in