JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ബംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിൽ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അഞ്ചു വർഷ ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി. ഇക്കണോമിക്സ് (80 സീറ്റുകൾ), രണ്ടു വർഷ ദൈർഘ്യമുള്ള എം.എസ്.സി. ഇക്കണോമിക്സ് (25 സീറ്റുകൾ), ഫിനാൻഷ്യൽ ഇക്കണോമിക്സ് (35 സീറ്റുകൾ) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എല്ലാ കോഴ്സുകളിലും അഞ്ചു സീറ്റുകൾ വീതം പ്രവാസി ഇന്ത്യക്കാർ/വിദേശ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ 20 മുതൽ മുതൽ ജൂൺ ആറുവരെ സമർപ്പിക്കാം.
യോഗ്യത
ഇന്റഗ്രേറ്റഡ് എം.എസ്.സി. ഇക്കണോമിക്സ്: മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെടെ മൊത്തം 65 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 60 ശതമാനം മാർക്ക് മതി.
എം.എസ്.സി. ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്: ബി.എസ്.സി/ബി.എ (ഓണേഴ്സ്) ഇക്കണോമിക്സ്/ബി.എസ്.സി/ബി.എ ഇക്കണോമിക്സ് വിത്ത് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് /ഇക്കണോമിക്സ് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി.
തിരഞ്ഞെടുപ്പ്: സെലക്ഷൻ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.- 2022) റാങ്ക് അടിസ്ഥാനമാക്കി. പ്രവേശനമാഗ്രഹിക്കുന്നവർ ആദ്യം സി.യു.ഇ.ടി.- 2022ന് അപേക്ഷിക്കണം.
അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി. എന്നിവർക്ക് 300 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: http://nta.ac.in അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയുടെ പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ https://base.ac.in ൽ ലഭിക്കും. പ്രവേശന നടപടികൾ, സംവരണം, ഫീസ് ഘടന ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.