പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന്‍- 2022: വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്. സി.

Apr 18, 2022 at 8:47 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: 2022 ലെ കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷൻ വിജ്ഞാപനം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) പ്രസിദ്ധീകരിച്ചു. 687 ഒഴിവുകളാണുള്ളത്. ജൂലൈ 17-നാണ് പരീക്ഷ. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 26.

\"\"

ഒഴിവുകള്‍

കാറ്റഗറി-I: മെഡിക്കല്‍ ഓഫീസേഴ്‌സ് ഗ്രേഡ് ഇന്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസേഴ്‌സ് സബ് കേഡര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്)- 314

കാറ്റഗറി -II: അസിസ്റ്റന്റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ)-300, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍)-3, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ്-II (ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍)-70

യോഗ്യത: എം.ബി.ബി.എസ്. ഫൈനല്‍ എം.ബി.ബി.എസ്. പരീക്ഷകള്‍ എഴുതാന്‍ കാത്തിരിക്കുന്നവര്‍ക്കും എഴുതിക്കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. പാസായതിന്റെ രേഖകള്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം.

\"\"

പ്രായപരിധി: മെഡിക്കല്‍ ഓഫീസേഴ്‌സ് ഗ്രേഡ് ഇന്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസേഴ്‌സ് സബ് കേഡറില്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) 35 വയസ്സും മറ്റു തസ്തികകളില്‍ 31 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. 2022 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങള്‍ക്ക്: https://upsc.gov.പ്രസിദ്ധീകരിച്ചു

\"\"

Follow us on

Related News