JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന \’സബ്കാ വികാസ് മഹാക്വിസ്\’ ന് തുടക്കം കുറിച്ചു. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് ക്വിസ് തുടങ്ങുന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്. ജനങ്ങളെ പങ്കാളികളാക്കിയുള്ള ഭരണനിര്‍വഹണം നടപ്പാക്കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ആദ്യഘട്ടത്തില്‍ ചോദ്യങ്ങള്‍. കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണിത്. ഓണ്‍ലൈന്‍ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 28 വരെയാണ് ക്വിസിന്റെ ആദ്യ ഘട്ടം. 20 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. അവയ്ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കണം. മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ ഉത്തരം രേഖപ്പെടുത്താനുള്ള അവസരമുണ്ട്. ഉയര്‍ന്ന മാര്‍ക്ക് നേടുന്ന 1000 പേര്‍ക്ക് 2000 രൂപ വീതമാണ് സമ്മാനം നൽകുന്നത്.
പങ്കെടുക്കു ന്നതിനായി https://quiz.mygov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.