JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
പാലക്കാട്: അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സൗജന്യ വിദ്യാഭ്യാസം നൽകുന്ന \’വിന്റേജ്\’ പദ്ധതിയുമായി നടൻ മോഹൻലാൽ.
ഓരോ വർഷവും പ്രത്യേക ക്യാമ്പ് നടത്തി ആറാം ക്ലാസിൽ പഠിക്കുന്ന അർഹരായ 20കുട്ടികളെ കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുക. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് വിദ്യാഭ്യാസവും മാർഗ ദർശനവും നൽകും. ഇങ്ങനെ കുട്ടികളെ മികവുറ്റവരാക്കുക എന്നതാണ് വിന്റേജിന്റെ ലക്ഷ്യമെന്ന് മോഹൻലാൽ പറഞ്ഞു.
മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ
അട്ടപ്പാടിയിലെ 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരികയും അവരുടെ താത്പര്യത്തിന് അനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും. ഏത് കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂർത്തീകരിച്ച് കൊടുക്കുമെന്നും മോഹൻലാൽ പറഞ്ഞു. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന 20 കുട്ടികളുടെ 15 വർഷത്തെ പഠനം അത് സംബന്ധമായുള്ള ചെലവുകൾ മറ്റ് കാര്യങ്ങളും സംഘടന വഹിക്കും.