JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ഉത്തർപ്രദേശ്: ആർ.ആർ.സി. (റെയിൽവേ റിക്രൂട്ട്മെന്റ് സെൽ), നോർത്ത് സെൻട്രൽ റെയിൽവേ പ്രയാഗ്രാജ് കൺസ്ട്രക്ഷൻ ഓർഗനൈസേഷനിലെ സിവിൽ എൻജിനീയർ ഡിപ്പാർട്ട്മെന്റുകളിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ജെ.ടി.എ.) തസ്തികയിലെ 20 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18.
ഒഴിവുകൾ: 20 (ജനറൽ- 8, ഒബിസി- 5, എസ്.സി.- 3, എസ്.ടി.- 2, ഇ.ഡബ്ല്യൂ.എസ്.- 2)
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ബി.എസ്.സി. അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അടിസ്ഥാന സിവിൽ സ്ട്രീമുകളുടെ ഏതെങ്കിലും ഉപ സ്ട്രീമിന്റെ സംയോജനം ഉണ്ടായിരിക്കണം. അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള എൻജിനീയറിങ് യോഗ്യതയായിരിക്കണം.
പേ സ്കെയിൽ: 25000- 30000/- വരെ.
പ്രായപരിധി: 18 മുതൽ 33 വയസ്സ് വരെ.
അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. വിഭാഗത്തിന് 100 രൂപ. എസ്.സി./എസ്.ടി./ഇ.ഡബ്ല്യു.എസ്./വനിത ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 18.
തിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ യോഗ്യതയിലെ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഒറിജിനൽ ഡോക്യുമെന്റുകളുടെ സ്ക്രീനിംഗിനും വെരിഫിക്കേഷനും ഹാജരാകണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://rrcpryj.org