JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിൽ വിവിധ തസ്തികകളിലായുള്ള 23 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലൈബ്രറി അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 23. എഴുത്തുപരീക്ഷ, പ്രാക്റ്റിക്കൽ ടെസ്റ്റ്, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

സീനിയർ പേഴ്സണൽ അസിസ്റ്റന്റ്- 1: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 35 വയസ്സ്. പേ സ്കെയിൽ: ലെവൽ- 7
ലബോറട്ടറി അസിസ്റ്റന്റ് (ബോട്ടണി & കെമിസ്ട്രി)- 2: സീനിയർ സെക്കൻഡറി അല്ലെങ്കിൽ സയൻസ് വിഷയത്തിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ പ്രസക്തമായ വിഷയത്തിൽ ബിരുദം. പ്രായപരിധി: 30 വയസ്സ്. പേ സ്കെയിൽ: ലെവൽ- 2
ജൂനിയർ അസിസ്റ്റന്റ്- 2: സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഒപ്പം മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് അല്ലെങ്കിൽ 30 ഹിന്ദി വാക്ക് ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. പ്രായപരിധി: 27 വയസ്സ്. പേ സ്കെയിൽ: ലെവൽ- 2.
ലൈബ്രറി അറ്റൻഡന്റ്- 3: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ലൈബ്രറി സയൻസ്/ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റും. പ്രായപരിധി: 30 വയസ്സ്. പേ സ്കെയിൽ: ലെവൽ- 1.
ലബോറട്ടറി അറ്റൻഡന്റ്- 15: അംഗീകൃത ബോർഡിൽ നിന്ന് സയൻസ് വിഷയങ്ങളുള്ള പത്താംതരം അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 30 വയസ്സ്. പേ സ്കെയിൽ: ലെവൽ- 1.
ഫീസ്: പരീക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. യു.ആർ./ഒ.ബി.സി. ഉദ്യോഗാർത്ഥികൾക്ക് 1000/- രൂപയും എസ്.സി./എസ്.ടി./ഇ.ഡബ്ല്യു.എസ്. വിഭാഗത്തിലുള്ളവർക്ക് 750/- രൂപയുമാണ് ഫീസ്. പി.ഡബ്ല്യു.ഡി./വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.
ഉദ്യോഗാർത്ഥികൾക്ക് ഗാർഗി കോളേജ് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://gargicollege.in വഴി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: https://du.ac.in