JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റികളുടെ ബിരുദ ദാനം അനന്തമായി വൈകുന്നതിനെതിരെ നടപടിയുമായി യു.ജി.സി രംഗത്ത്. ഇനി പരീക്ഷകളുടെ ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ ആറു മാസത്തിനകം ബിരുദ ദാനം നടത്തണമെന്ന് യു.ജി.സി നിര്‍ദേശം നല്‍കി.
സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് യു.ജി.സി കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുന്നത്.
അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും യു.ജി.സിയുടെ പുതിയ നിര്‍ദേശമുണ്ട്. ഫലം പുറത്ത് വിട്ടാലും പല യൂണിവേഴ്‌സിറ്റികളിലും തുടര്‍ നടപടികള്‍ക്ക് വലിയ കാലതാമസം നേരിടാറുണ്ട്. ഈ അവസ്ഥക്ക് യു.ജി.സിയുടെ പുതിയ ഇടപെടലോടെ അറുതിയാവും. ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കാനുണ്ടാവുന്ന കാലതാമസം തുടര്‍പഠനം, ജോലി തേടല്‍ തുടങ്ങിയവയെ സാരമായി ബാധിക്കാറുണ്ട്. വര്‍ഷങ്ങളായി ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിക്കുന്നു.