പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കായംകുളം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് സുപ്രീംകോടതി സ്‌റ്റേ; രമേശ് ചെന്നിത്തലക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ്

Apr 11, 2022 at 3:11 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgS

ന്യൂഡല്‍ഹി:കായംകുളം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍.ടി.പി.സി) ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിൽ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന കേരള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. എന്‍.ടി.പി.സി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. സ്‌കൂള്‍ പൂട്ടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രീയ വിദ്യാലയ അധികൃതര്‍ എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഈ അധ്യയന വര്‍ഷം മുതല്‍ കായംകുളം ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാന്‍
എന്‍.ടി.പി.സി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ അധ്യയന
വര്‍ഷത്തില്‍ ഒന്നാം ക്‌ളാസ് പ്രവേശനം നടത്തേണ്ടെന്നും നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മറ്റ് സ്്കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും കോടതി സ്‌റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് എന്‍.ടി.പി.സി സുപ്രീം കോടതിയെ സമീപിച്ചത്.

\"\"


Follow us on

Related News