പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

കെ.ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമയുടെ സാങ്കേതികവിദ്യ പഠിക്കാം; അപേക്ഷ ഏപ്രില്‍ 28വരെ

Apr 11, 2022 at 12:17 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കോട്ടയം: സിനിമ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് കീഴില്‍ തെക്കുംതലയില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഫിലിം സ്‌കൂളില്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ 28 ആണ് അവസാനി തീയതി.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്. എല്ലാ കോഴ്‌സുകളും രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്‌സുകളാണ്. ഇരുവിഭാഗത്തിലേയും കോഴ്‌സുകള്‍ക്ക് 10 സീറ്റുകള്‍ വീതമാണുള്ളതും.

\"\"


സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍, എഡിറ്റിങ്, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രഫി എന്നിവയിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം. ബിരുദമാണ് യോഗ്യത. പ്രായപരിധി 30.
ആക്ടിങ്, അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് എന്നിവയാണ് ഡിപ്ലോമ കോഴ്‌സുകള്‍. യോഗ്യത പ്ലസ് ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 30.
വിവിധ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഒറ്റ അപേക്ഷ മതി. ഏപ്രില്‍ 28ന് വൈകീട്ട് ആറുവരെ
അപേക്ഷിക്കാം. അവസാന വര്‍ഷ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. പ്രാഥമിക പ്രവേശന പരീക്ഷ മേയ് 29ന് നടക്കും. തിരുവനന്തപുരം, കൊച്ചി, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി പ്രവേശനത്തിന്റെ രണ്ടാം ഘട്ടമായ ഓറിയന്റേഷന്‍ പ്രോഗ്രാം, ഇന്റര്‍വ്യൂ എന്നിവയിലേക്ക് കടക്കും. ഇവയില്‍ മികവ് പുലര്‍ത്തുന്നവരില്‍ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കുക. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും www.krnnivsa.comല്‍ ലഭ്യമാണ്. 2000രൂപയാണ് അപേക്ഷാഫീസ് 2000 രൂപ.
SC/ST/PWD വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 50ശതമാനം ഇളവുണ്ട്. ഇവര്‍ക്ക് 1000 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

Follow us on

Related News