കോട്ടയം: ഒന്നാം വർഷ എം.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷക്ക് പിഴയില്ലാതെ ഏപ്രിൽ 11 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 13 നും അപേക്ഷിക്കാം. 2016 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസിന് പുറമേ 5250 രൂപ അധിക ഫീസടച്ച് ആദ്യ മേഴ്‌സി ചാൻസ് അവസരത്തിനും അപേക്ഷിക്കാം
പരീക്ഷാ ഫീസ്
നാലാം സെമസ്റ്റർ ബി.ആർക്ക്. (2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി, 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 27 നും ബി.ആർക്ക് ഒന്ന്, രണ്ട് സെമസ്റ്ററുകൾ (2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 28 നും ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 19 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 21 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 55 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.
വൈവാ വോസി
നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ) ജനുവരി 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ ഏപ്രിൽ 20, 21 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലങ്ങൾ
2021 ഡിസംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ (2019-2021 ബാച്ച്) ബിഹേവിയറൽ സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2021 ഡിസംബറിൽ നടന്ന ഒന്നാം സെമ്‌സറ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റെഗുലർ / 2013-2019 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 24.
മൂന്നാം വർഷ ബാച്ച്‌ലർ ഓഫ് മെഡിക്കൽ റോഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ /2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി )പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . പഴയ സ്‌കീം വിദ്യാർത്ഥികൾ (2016 വരെയുള്ള അഡ്മിഷൻ) പുനർമൂല്യനിർണയത്തിനായി 370 രൂപ അടയ്ക്കണം. ഇരു സ്കീമിലും പെട്ട വിദ്യാർത്ഥികൾ സൂക്ഷ്മപരിശോധനക്കായി 160 രൂപയാണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ച രസീത് സഹിതമുള്ള അപേക്ഷ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 23.