പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

കണ്ണൂർ സർവകലാശാലയുടെ ബിഎഡ് കോഴ്സ്: ആശങ്കയോടെ വിദ്യാർത്ഥികൾ

Apr 11, 2022 at 9:37 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽ 2021 നവംബർ 3ന് ആരംഭിച്ച ബിഎഡ് കോഴ്സുകളിലെ വിദ്യാർത്ഥികൾ ആശങ്കയിൽ. കാലാവധിക്കുള്ളിൽ കോഴ്സ് പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. നിലവിൽ 2 വർഷം ദൈർഘ്യമുള്ള കോഴ്സ് 2023 ജൂലൈ/ഓഗസ്റ് മാസത്തിലെ പൂർത്തിയാകുവാൻ സാധ്യതയുള്ളൂ എന്നാണ് വിവരം.

\"\"

കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നായി വിവിധ കോളേജുകൾ ഉൾപ്പെടുന്നതാണ് കണ്ണൂർ സർവകലാശാല.
വളരെ ക്രിയാത്മകമായി യു.ജി., പി.ജി., പരീക്ഷകൾ സമയബന്ധിതമായി നടത്തി പരീക്ഷാഫലം പ്രസദ്ധീകരിച്ച് മാതൃകയായ സർവകലാശാലയാണിത്.
മറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നും വ്യത്യസ്തമായി കൃത്യസമയങ്ങളിൽ പരീക്ഷ നടത്തുന്നതിലും, ഫലം പ്രസദ്ധീകരിക്കുന്നതിലും, കോഴ്സ് പൂർത്തിയാകുന്നതിലും കണ്ണൂർ യൂണിവേഴ്സിറ്റി ജാഗ്രത പുലർത്തിയിരുന്നു.
എന്നാൽ 2021-23 വർഷത്തെ ബി.എഡ്. കോഴ്സ് കോവിഡ് കാരണം 2021 നവംബറിലാണ് ആരംഭിച്ചത്. 2023 മെയ് 31 നുള്ളിൽ അവസാനിക്കേണ്ട കോഴ്സ് ചിലകാരണങ്ങളാൽ അതിലും വൈകി അവസാനിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതുമൂലം പല വിദ്യാർത്ഥികളുടെയും ഉപരിപഠന സാധ്യതകളാണ് മങ്ങുന്നത്.
യു.ജി. കഴിഞ്ഞ വിദ്യാർത്ഥികളെ സംബന്ധിച്ച് അവർക്ക് പി.ജിക്ക് ചേരുവാനുള്ള അവസരം ഇല്ലാതെയാവുന്നു. അതുപോലെ എം.എഡ്., പി.എച്ച്.ഡി., താത്കാലിക അധ്യാപക നിയമനങ്ങൾ, പ്രൈവറ്റ് സ്കൂൾ നിയമനങ്ങൾ എന്നിവയും നടക്കാതെയാകും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടുവാനുള്ള സാധ്യതയാണുള്ളത്. 20 ൽ താഴെ ബി.എഡ്. കോളേജുകൾ മാത്രമുള്ള കണ്ണൂർ സർവകലാശാലയിൽ കോഴ്സ് നീണ്ടുപോകുന്നത് വിദ്യാർത്ഥികൾക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്ന കാര്യമാണ്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച് കോഴ്സ് സമയബന്ധിതമായി തന്നെ പൂർത്തിയാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ബി. എഡ്. സ്റ്റുഡന്റ്സ് കളക്റ്റീവ് ഫോറം ആവശ്യപ്പെട്ടു.

\"\"

Follow us on

Related News