JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: ഐ.ക്യൂ നിലവാരം കുറഞ്ഞ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷിക്കാർക്ക് നൽകുന്നതിന് സമാനമായ സൗകര്യം അനുവദിക്കണമെന്ന് ഹൈകോടതി. ഐക്യൂ നിലവാരം 70നും 84നും
ഇടയിലുള്ള വിദ്യാർഥികൾക്ക് കൂടുതൽ സമയം അനുവദിക്കാനാണ് വിധി. പ്രത്യേക പരിഗണന അർഹിക്കുന്ന ഇവര
യും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻ്റേതാണ് ഉത്തരവ്.
മെഡിക്കൽ ബോർഡിന്റെ ശിപാർശയനുസരിച്ച് അധിക സമയമോ പരീക്ഷ എഴുതാൻ സഹായിയെയോ ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു. ഐ.ക്യൂ നിലവാരം 70നും 84 നുമിടയിലുള്ള
കുട്ടികൾക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് (ഇന്റലക്ച്വൽ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കി പരീക്ഷയെഴുതാൻ അധികസൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പറ്റം വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്.