JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ നടത്തുന്ന രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കോഴ്സിന് അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ല്‍ ലഭിക്കും. ഏപ്രില്‍ 20 വരെ ഓണ്‍ലൈനിലൂടെയോ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ശാഖകള്‍ വഴി വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാന്‍ഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം.
അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷാനമ്പര്‍, ചെല്ലാന്‍ നമ്പര്‍ ഇവ ഉപയോഗിച്ച് അപേക്ഷാഫോം ഓണ്‍ലൈനായി ഏപ്രില്‍ 22 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 64.