പ്രധാന വാർത്തകൾ
ഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

സോഫ്റ്റ്‌വെയർ ഡെവലപ്പർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്

Apr 10, 2022 at 4:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) സോഫ്റ്റ്‌വെയർ ഡെവലപ്പർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏപ്രിൽ 21 മുതൽ 22 വരെയാണ് സെലക്ഷൻ പ്രക്രിയ. ഷോർട്ട് ലിസ്റ്റിംഗ്, ഓൺലൈൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

\"\"

സോഫ്റ്റ്‌വെയർ ഡെവലപ്പർ (ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ്)

യോഗ്യത: മുഴുവൻ സമയ ബി.ഇ./ബി.ടെക്/ എം.സി.എ/എം.എസ്‌.സി. (ഐ.ടി.) ഉണ്ടായിരിക്കണം. ഒപ്പം അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കുറഞ്ഞത് 3 വർഷത്തെ യോഗ്യതാ പ്രവൃത്തി പരിചയവും അഭികാമ്യം.

പ്രായപരിധി: 24 മുതൽ 35 വയസ്സ് വരെ

ശമ്പളം: 61,818/- (പ്രതിമാസം)

പ്രോഗ്രാമിങ് അസിസ്റ്റന്റ്

യോഗ്യത: ബി.എസ്‌.സി.-ഐ.ടി, ബി.സി.എ., ബി.എസ്‌.സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കുറഞ്ഞത് 2 വർഷത്തെ യോഗ്യതാ പ്രവൃത്തി പരിചയവും.

പ്രായപരിധി: 22 മുതൽ 30 വയസ്സ് വരെ

ശമ്പളം: 45,879/- (പ്രതിമാസം)

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഹാജരാകാം. സോഫ്‌റ്റ്‌വെയർ ഡെവലപ്പർക്കുള്ള സെലക്ഷൻ പ്രക്രിയ ഏപ്രിൽ 21 ന് 9 മണി മുതൽ 10 വരെയും പ്രോ​​ഗ്രാമിങ് അസിസ്റ്റന്റിന്റെ തെരഞ്ഞെടുപ്പ് ഏപ്രിൽ 22 ന് രാവിലെ 9 മുതൽ 10 വരെയും ആയിരിക്കും. തിരഞ്ഞെടുക്കൽ പ്രക്രിയയുടെ സമയത്ത് ഉദ്യോ​ഗാർത്ഥിയുടെ യോഗ്യതയും ഐഡന്റിറ്റിയും തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിന്റെ ഒറിജിനലും മൂന്ന് സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികളും കൈവശം വയ്ക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://ibps.in

Follow us on

Related News

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...