JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: സർവകലാശാല പരീക്ഷാഫലം പ്രിസിദ്ധീകരിക്കുന്നതോടൊപ്പം ബന്ധപ്പെട്ട പരീക്ഷാ ചോദ്യപേപ്പറുകളുടെ ഉത്തര സൂചിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ
എംജി സർവകലാശാലയുടെ തീരുമാനം. പരീക്ഷ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനും വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് പുതിയ ക്രമീകരണങ്ങൾ ഒരുക്കാൻ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
ഉത്തരക്കടലാസ്സിന്റെ ഇ-കോപ്പികൾ വിദ്യാർത്ഥികൾക്ക് 250 രൂപ ഫീസ് ഈടാക്കിക്കൊണ്ട് ലഭ്യമാക്കുന്നതിന് തീരുമാനിച്ചു. ഇത് വഴി വിദ്യർത്ഥികൾക്ക് ഉത്തരസൂചിക താരതമ്യം ചെയ്ത് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനുള്ള തീരുമാനം യുക്തിസഹചമായി എടുക്കുവാൻ സീധിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനുള്ളിൽ സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.
ഗവേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവേഷണവിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ എണ്ണം ഈ വർഷം 150 ൽ നിന്ന് 200 ആക്കി വർദ്ധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
സർവകലാശാല പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിന്നതിനും സാഹായകമാകും വിധം സമഗ്രമായ ഒരു എന്റ്രർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് സോഫ്റ്റ്‌വെയർ സംവിധാന രൂപകല്പന ചെയ്യുന്നതിനും സിൻഡിക്കേറ്റ് തീരുമാനമായി. ഐ.ടി. മേഖലയിൽ നിന്നുള്ള വിദഗ്ധരുടെ സേവനം ഇതിനായി ലഭ്യമാക്കും.
അസിസ്റ്റന്റ, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള എല്ലാ ഒഴിവുകളും നിയമന നടപടികൾക്കായി പബ്ലിക് സർവ്വീസ് ക്മ്മീഷന് റിപ്പോർട്ട് ചെയ്യാനും യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.