പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വൈവാ വോസി, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  

Apr 8, 2022 at 5:59 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്. – 2019-20 ബാച്ച്) പരീക്ഷയുടെ വൈവാ വോസി പരീക്ഷ ഏപ്രിൽ 11, 19 തീയതികളിൽ നടക്കും.  വിശദമായ ടൈംടേബിൾ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൻറെ വെബ്സൈറ്റിൽ ലഭിക്കും. വിദ്യാർത്ഥികളും ബന്ധപ്പെട്ട അധ്യാപകരും നിശ്ചിത സമയത്ത് സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ  ഹജരാകണം.
 
നാലാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ) ജനുവരി 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 20 ന് എറണാകുളം മഹാരാജാസ് കോളേജിൽ  നടക്കും.   വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"


മൂന്ന്, നാല് സെമസ്റ്റർ എം.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ) ജനുവരി / ഫെബ്രുവരി 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 18 മുതൽ സർവ്വകലാശാലയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
 
പരീക്ഷാ ഫലം
 
2021 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2018 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

Follow us on

Related News