JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: മലയാളികൾ ഏറെയുള്ള ഖത്തറിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ക്യാമ്പസ് ആരംഭിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. ഇത് സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്റെയും അഭ്യർത്ഥന മാനിച്ച് യു.ജി.സി.യുടെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെയാണ് സർവകലാശാല ഇതിനാവശ്യമായ നടപടികൾ ആരംഭിക്കുന്നത്. സംസ്ഥാന സർവകലാശാലകളിൽ മഹാത്മാഗാന്ധി സർവകലാശാലയെ കൂടാതെ പൂണെ സർവകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങുന്നതിന് ഖത്തർ ഭരണകൂടം പരിഗണിച്ചിട്ടുള്ളത്.