ന്യൂഡൽഹി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ് (NEET-UG) ജൂലായ് 17ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് 5.20 വരെയാണ് പരീക്ഷ. ഇതുവരെ 180 മിനിറ്റ് (3 മണിക്കൂര്‍) ദൈര്‍ഘ്യമുണ്ടായിരുന്ന പരീക്ഷ ഇനിമുതൽ 200 മിനിറ്റ് (മൂന്ന് മണിക്കൂര്‍ 20 മിനിട്ട്) ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.
ബിരുദ മെഡിക്കല്‍ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയാണ് നീറ്റ് യു.ജി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ആണ് പരീക്ഷനടത്തുന്നത്.
◾എം.ബി.ബി.എസ്. (മെഡിക്കല്‍)
◾ ബി.ഡി.എസ്. (െഡന്റല്‍)
◾ബി. എ.എം.എസ്. (ആയുര്‍വേദ)
◾ ബി.യു.എം.എസ്. (യുനാനി)
◾ ബി.എസ്.എം.എസ്. (സിദ്ധ)
◾ ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി) ◾വെറ്ററിനറി ബിരുദ കോഴ്‌സിലെ (ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.)
കോഴ്‌സുകളിലെ പ്രവേശനമാണ് പ്രധാനായി പരീക്ഷയുടെ പരിധിയില്‍ വരുന്നത്.
പരീക്ഷ
ഒബ്ജക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പര്‍ ഉണ്ടാകും.
ഒ.എം.ആര്‍. ഷീറ്റുപയോഗിച്ച് ഓഫ്ലൈന്‍ രീതിയിലാകും പരീക്ഷ.
ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാല് വിഷയങ്ങളില്‍നിന്നാകും ചോദ്യങ്ങള്‍.
നാലുവിഷയങ്ങള്‍ക്കും രണ്ടുഭാഗങ്ങളിലായി (എ/ബി) ചോദ്യങ്ങള്‍. ഓരോന്നിലും ഭാഗം എ.യില്‍ 35-ഉം ഭാഗം ബി.യില്‍ 15-ഉം ചോദ്യങ്ങള്‍.
ഭാഗം എ-യിലെ 35 ചോദ്യങ്ങളും നിര്‍ബന്ധമാണ്. ഭാഗം ബി-യില്‍നിന്ന് 15-ല്‍ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍മതി.
ഇപ്രകാരം ഓരോവിഷയത്തില്‍നിന്നും മൊത്തം 45 വീതം ചോദ്യങ്ങള്‍ക്കാണ് ഉത്തരംനല്‍കേണ്ടത് (35+10). മൊത്തം 180 ചോദ്യങ്ങള്‍ (45 x 4).
ശരിയുത്തരത്തിന്/ഏറ്റവും അനുയോജ്യമായ ഉത്തരത്തിന് നാലുമാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍, ഒരുമാര്‍ക്ക് നഷ്ടപ്പെടും. പരമാവധി മാര്‍ക്ക്-720 (180 x 4)ആണ്.
ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കും. മലയാളത്തിലും ചോദ്യപ്പേപ്പര്‍ ഉണ്ടാകും
പരീക്ഷയുടെ സിലബസ് http://neet.nta.nic.in ല്‍ ഉള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. ഏത് ഭാഷയിലെ ചോദ്യപ്പേപ്പര്‍ വേണമെന്ന് അപേക്ഷ നല്‍കുമ്പോള്‍ വ്യക്തമാക്കണം.
പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 18 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പത്തനംതിട്ട, കണ്ണൂര്‍, പയ്യന്നൂര്‍, വയനാട്, ആലപ്പുഴ, ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി. അപേക്ഷിക്കുമ്പോള്‍ നാല് കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. സ്ഥിരവിലാസമുള്ള സംസ്ഥാനം/നിലവിലെ വിലാസമുള്ള സംസ്ഥാനം അനുസരിച്ചേ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ കഴിയൂ. വിവിധ വിദേശരാജ്യങ്ങളിലായി 14 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും.
അപേക്ഷ
അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാകണം. ജനനം 2005 ഡിസംബര്‍ 31-നോ മുമ്പോ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പ്ലസ്ടു/തത്തുല്യ പ്രോഗ്രാമില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍, മാത്തമാറ്റിക്‌സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം.
പ്ലസ് ടു/തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പ്രത്യേകം ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/മറ്റു പിന്നാക്ക/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനം) നേടിയിരിക്കണം. യോഗ്യതാപരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത സയന്‍സ് വിഷയങ്ങളോടെയുള്ള, ഇന്റര്‍മീഡിയറ്റ്/പ്രീഡിഗ്രി പരീക്ഷ, പ്രീ പ്രൊഫഷണല്‍/പ്രീ മെഡിക്കല്‍ പരീക്ഷ, ത്രിവത്സര സയന്‍സ് ബാച്ചിലര്‍ പരീക്ഷ, സയന്‍സ് ബാച്ചിലര്‍ കോഴ്‌സിന്റെ ആദ്യവര്‍ഷ പരീക്ഷ, പ്ലസ് ടുവിനു തത്തുല്യമായ അംഗീകൃതപരീക്ഷ എന്നിവയിലൊന്ന് ജയിച്ചവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.
അപേക്ഷ തീയതി
മേയ് ആറിന് രാത്രി 11.50 വരെ http://neet.nta.nic.in വഴി അപേക്ഷ നല്‍കാം.
1600 രൂപയാണ് അപേക്ഷാ ഫീസ്. ജനറല്‍ ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. -1500 രൂപ, പട്ടിക/ഭിന്നശേഷി/തേഡ് ജന്‍ഡര്‍ -900 രൂപ ആണ്.
വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷാ ഫീസ് 8500 രൂപയാണ്. ക്രെഡിറ്റ്/െഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ്/യു.പി.ഐ./പേ.ടി.എം. വഴി ഫീസടയ്ക്കാന്‍ ഏഴിന് രാത്രി 11.50 വരെ സമയമുണ്ട്.
കേരളത്തില്‍ 13 കോഴ്‌സുകള്‍
മെഡിക്കല്‍:
◾ എം.ബി.ബി.എസ്.
◾ ബി.ഡി.എസ്.
◾ബി. എ.എം.എസ്.
◾ ബി.എച്ച്.എം. എസ്.
◾ ബി.എസ്.എം.എസ്.
◾ ബി.യു.എം.എസ്.
മെഡിക്കല്‍ അലൈഡ്
◾ബി. എസ്സി. അഗ്രിക്കള്‍ച്ചര്‍
◾ബി. എസ്സി. ഫോറസ്ട്രി
◾ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്
◾ ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. (വെറ്ററിനറി)
◾ബി.എസ്സി. കോ – ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്
◾ബി.എസ്സി. ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്
◾കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.ടെക്. ബയോടെക്‌നോളജി.
🔲 ഇവയില്‍ മെഡിക്കല്‍ വിഭാഗം കോഴ്‌സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. യോഗ്യത (50-ാം/40-ാം/45-ാം പെര്‍സന്റൈല്‍) നേടണം. മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി.യില്‍ 720-ല്‍ 20 മാര്‍ക്ക് മതി. പട്ടികവിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥയില്ല.
പ്രവേശന പരീക്ഷാ കമ്മിഷണര്‍ വഴിയുള്ള 2022-ലെ മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ പ്രവേശനത്തിന് ഏപ്രില്‍ 30-ന് വൈകീട്ട് അഞ്ചുവരെ http://cee.kerala.gov.in വഴി അപേക്ഷിക്കാം.
അതോടൊപ്പം മേയ് ആറിനകം നീറ്റ് യു.ജി.ക്ക് അപേക്ഷിക്കുകയും വേണം. തുടര്‍ന്ന് പരീക്ഷയെഴുതി, യോഗ്യതനേടി, നീറ്റ് സ്‌കോര്‍ യഥാസമയം പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കിയാലേ (അപ്ലോഡിങ്/അംഗീകരിക്കല്‍) അവരെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ റാങ്ക് പട്ടികകളിലേക്ക് പരിഗണിക്കൂ.