പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

മലപ്പുറത്തും ആലപ്പുഴയിലും എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ തൊഴിലവസരങ്ങള്‍

Apr 6, 2022 at 1:00 pm

Follow us on

ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 2022 ഏപ്രില്‍ 8 ന് രാവിലെ 10.00ന് സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ബി.എഡും അതത് വിഷയങ്ങളില്‍ പി.ജിയും ഉള്ളവര്‍ക്ക് കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, ബോട്ടണി ആന്റ് സുവോളജി, ഫിസിക്‌സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഷയങ്ങളിലെ അധ്യാപന തസ്തികയിലേക്ക് അപേക്ഷിക്കാം. ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, ഡാന്‍സ്, മ്യൂസിക്ക് ഫാക്കല്‍റ്റി തസ്തികയിലേക്ക് അതത് മേഖലയില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബിരുദവും പ്രീ പ്രൈമറി ട്രയിനിംഗ് കോഴ്‌സ് യോഗ്യതയുമുള്ളവരെ കിന്റര്‍ ഗാര്‍ട്ടന്‍ ടിച്ചര്‍ തസ്തിയിലേക്ക് പരിഗണിക്കും. ഫോണ്‍: 0477 -2230624, 8304057735

\"\"


മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്സ്, അക്കാദമിക് കൗണ്‍സിലര്‍, സ്റ്റോര്‍ മാനേജര്‍, ബില്ലിങ് സ്റ്റാഫ്, സെയില്‍സ് എക്സിക്യൂട്ടീവ്സ്, നേഴ്സ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഏപ്രില്‍ 12ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എസ്.സി നഴ്സിങ്, ലൈഫ് സയന്‍സ്, ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സേവനം സൗജന്യമാണ്. അല്ലാത്തവര്‍ 250 രൂപ ഒറ്റത്തവണ ഫീസടക്കണം. ഫോണ്‍ : 04832 734 737

Follow us on

Related News