JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഒരുകൂട്ടം വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോതി പരിഗണിച്ചില്ല. പരീക്ഷ മാറ്റണം എന്നാവശ്യപ്പെട്ട് അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടൽ നടത്താതിരുന്നത്. എന്നാൽ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക
പരിശീലനം നല്‍കുന്നകാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം
അറിയിക്കാന്‍ ആരോഗ്യ സര്‍വകലാശാലയോട് കോടതി നിർദേശിച്ചു. പരീക്ഷ മാറ്റിവയ്ക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു കോടതിയിൽ യൂണിവേഴ്‌സിറ്റി നിലപാട്. പ്രായോഗിക പരിശീലനം നല്‍കുന്ന കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനം
അറിയിക്കാന്‍ കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച നടന്ന പരീക്ഷ വിദ്യാര്‍ഥികളില്‍ 74.04 ശതമാനവും എഴുതിയിട്ടില്ലെന്ന്
ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെടാത്തതിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്
വിദ്യാര്‍ഥികള്‍.