പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 27 ഒഴിവ്: കരാർ നിയമനം

Apr 5, 2022 at 12:32 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മുംബൈ: മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായുള്ള 27 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട് വർഷത്തേക്കുള്ള കരാർ വ്യവസ്ഥയിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15.

\"\"

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം

ജൂനിയര്‍ സൂപ്പര്‍വൈസര്‍ (ഓപ്പറേഷന്‍സ്)- 1: ബിരുദം/ ഡിപ്ലോമ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷൻ എന്‍ജിനീയറിങ്), ഒപ്പം അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

ജൂനിയര്‍ എന്‍ജിനീയര്‍- 16 (എസ്.ആന്‍ഡ്.ടി.- 6, ഇ.ആന്‍ഡ്.എം.- 10): ബിരുദം/ ഡിപ്ലോമ (ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കൽ/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്). എസ്.ആന്‍ഡ്.ടിയിലേക്ക് അപേക്ഷിക്കാന്‍ 5 വര്‍ഷത്തെയും ഇ.ആന്‍ഡ്.എമ്മിലേക്ക് അപേക്ഷിക്കാന്‍ 3 – 5 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35 വയസ്സ്.

അസിസ്റ്റന്റ് (ഐ.ടി)- 1 (ഒ.ബി.സി): ബി.എസ്.സി. (ഐ.ടി/കംപ്യൂട്ടര്‍/ ബി.സി.എ) ഡിപ്ലോമ (കംപ്യൂട്ടര്‍ സയന്‍സ്/ ആപ്ലിക്കേഷന്‍).

ഇവ കൂടാതെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ/ കരാര്‍ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങള്‍ക്ക്: https://nmrcl.com.

Follow us on

Related News