കൊല്ലം: പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. കൊല്ലം ഏരൂർ അയിലറയിൽ ഇന്നു രാവിലെ ഒൻപതരയോടെയാണ് അപകടം. പതിനഞ്ചോളം കുട്ടികൾ വാനിലുണ്ടായിരുന്നു. ഏതാനും വിദ്യാർത്ഥികൾക്കും ഡ്രൈവക്കും പരുക്കേട്ടിട്ടുണ്ട്. മുറിവേറ്റതൊഴിച്ചാൽ ആർക്കും സാരമായ പരുക്കില്ല.
കുത്തനെയുള്ള കയറ്റം കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. കയറ്റം കയറാൻ കഴിയാതെ ബസ് പിന്നിലോട്ട് ഉരുണ്ടു നീങ്ങിയാണ് താഴേക്ക് മാറിയുന്നത്. നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത്. അയിലറ ഗവ. യു.പി സ്കൂളിലെ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വാനിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൊല്ലം ഡി ഡി ഇ -യെ ചുമതലപ്പെടുത്തി. ഡി ഡി ഇ-യുമായും എ ഇ ഒ-യുമായും ഫോണിൽ സംസാരിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ഇരുവരും മന്ത്രിയെ അറിയിച്ചത്.