പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഏപ്രിൽ 2ന് ശേഷം അധ്യാപകർ സ്കൂളുകളിൽ ഹാജരാകുന്ന കാര്യത്തിൽ തീരുമാനം ഉടൻ

Mar 31, 2022 at 8:30 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: 9 വരെയുള്ള ക്ലാസുകളിലെ അധ്യാപകർ ഏപ്രിൽ മാസത്തിൽ സ്കൂളിൽ ഹാജരാകുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. ഈ ക്ലാസുകളിലെ അധ്യാപകർ ഏപ്രിൽ 2വരെ സ്കൂളിൽ എത്തണമെന്നും ഇതിനു ശേഷമുള്ള കാര്യം ഉടൻ അറിയിക്കും എന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഈ വർഷത്തെ നാലാം ക്ലാസ്സ് വരെയുള്ള വാർഷിക പരീക്ഷകൾ പൂർത്തിയായിക്കഴിഞ്ഞു. ഏപ്രിൽ ഒന്നിന് യുപി വിഭാഗം പരീക്ഷയും ഏപ്രിൽ 2ന് 8, 9 ക്ലാസ്സുകളിലെ പരിക്ഷകളും നടക്കുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷകൾ പൂർത്തിയായ എൽ. പി. ക്ലാസ്സുകളിലെ അധ്യാപകരും ഏപ്രിൽ ഒന്നിന് പരീക്ഷകൾ പൂർത്തിയാകുന്ന യു.പി. വിഭാഗം ക്ലാസ്സുകളിലെ അധ്യാപകരും ഏപ്രിൽ 2വരെ സ്കൂളിലെത്തേണ്ടതും പ്രഥമാധ്യാപകരുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുമാണ് എന്ന നിർദേശം വന്നുകഴിഞ്ഞു.

\"\"

ഏപ്രിൽ ശേഷം ഈ ക്ലാസുകളിലെ അധ്യാപകർ സ്കൂളുകളിൽ ഹാജരാകണോ വേണ്ടയോ എന്ന കാര്യത്തിലാണ് ഉടൻ തീരുമാനം ഉണ്ടാകുക.

\"\"

Follow us on

Related News