JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുകയും പ്രവേശനത്തിന് കുട്ടികളിൽ നിന്ന് വൻതുക ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്യുന്ന സ്കൂളുകൾക്കെതിരെ നടപടി എടുക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കട്ടിയിരുന്നു. സംസ്ഥാനത്ത് അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ വിവരം ഉടൻതന്നെ ശേഖരിക്കും. ആരുടെയും അനുമതിയോ അനുവാദമോ ഇല്ലാതെ ഒരു സുപ്രഭാതത്തിൽ ഒരു സ്കൂൾ തുടങ്ങി എൽകെജി, യുകെജി ക്ലാസുകളിലെ പ്രവേശനത്തിന് വലിയൊരു തുക ഡെപ്പോസിറ്റും ഫീസും വാങ്ങി പല സ്കൂളുകളും പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ പ്രവേശനത്തിന് വൻ തുക ആവശ്യപ്പെട്ടാൽ നടപടി ഉണ്ടാകും. ഇത്തരം അംഗീകാരം ഇല്ലാതെ തോന്നിയപോലെ പ്രവർത്തിക്കുന്ന സ്കൂളുകളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടികൾക്ക് മറ്റു സ്കൂളുകളിൽ ചേരാൻ
ടിസി നൽകാത്ത സ്കൂൾ മാനേജ്മെന്റിനെതിരെയും നടപടി ഉണ്ടാകും.
വിദ്യാഭ്യാസ മേഖലയിലെ അഴിമതി തടയാൻ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ്
ശക്തിപ്പെടുത്താനും നടപടി തുടങ്ങി.