JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഖാദി ബോർഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യകളിൽ വിൽപന വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അസി. മാനേജർമാരെ പി.എസ്.സി നിയമനം നടക്കുന്നതു വരെ താത്കാലികമായാണ് നിയമിക്കുന്നതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഖാദി വസ്ത്ര വിൽപന ത്വരിതപ്പെടുത്തുന്നതിനും ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകൾ വിപുലപ്പെടുത്തി വൈവിധ്യമാർന്ന വസ്ത്രങ്ങൾ തയ്യാറാക്കി ജനങ്ങളിൽ എത്തിക്കുന്നതിനുമുള്ള പ്രവർത്തനം നടന്നു വരികയാണ്. ഇതിന് നിലവിലെ ജീവക്കാർ മാത്രം പോര. നിയമാനുസൃത വ്യവസ്ഥകൾക്ക് വിധേയമായാണ് വിവിധ ജില്ലകളിൽ നിന്ന് എം.ബി.എ യോഗ്യതയുള്ളവരെ നിയമിക്കാൻ ബോർഡ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ വസ്തുതകൾ അറിയാമെങ്കിലും ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും വൈസ് ചെയർമാൻ അഭിപ്രായപ്പെട്ടു. ഇത്തരം പ്രതിഷേധങ്ങൾ ഖാദി തൊഴിലാളികളുടെ കഞ്ഞിയിൽ മണ്ണു വാരിയിടാൻ മാത്രമേ ഉപകരിക്കൂ.സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനം വലിയ മാറ്റം ഖാദി മേഖലയ്ക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെ ജീവനക്കാർ തുറന്ന മനസോടെയാണ് സ്വാഗതം ചെയ്തത്. ഖാദി തൊഴിലാളികൾക്കും ഇത് വലിയ പ്രതീക്ഷ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.