എം.എ, എം.എസ്.സി പരീക്ഷാഫലം, സമ്പർക്ക  ക്ലാസുകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Mar 24, 2022 at 5:40 pm

Follow us on

 JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
 
കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ യുജി/പിജി  പ്രോഗ്രാമുകളുടെ അസൈൻമെൻറ് അടിസ്ഥാനമാക്കിയുള്ള  ഇൻറേണൽ ഇവാല്യുവേഷൻ രീതി 2020 അഡ്മിഷൻ- ഒന്ന്, രണ്ട് സെമസ്റ്ററുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2020 അഡ്മിഷനിലെ മൂന്നാം സെമസ്റ്റർ മുതലും 2021 അഡ്മിഷൻ മുഴുവൻ സെമസ്റ്ററുകളിലും മൾട്ടിപ്പിൾ ചോയിസ് ഒബ്ജറ്റീവ് ടെസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും ഇൻറേർണൽ ഇവ്യാലുവേഷൻ. സെമസ്റ്റർ പരീക്ഷകൾക്കൊപ്പം ഇൻറേണൽ പരീക്ഷയും നടത്തും. വിശദമായ അറിയിപ്പ് സർകലാശാലാ വെബ്സൈറ്റിൽ.
 
പരീക്ഷാഫലം
 
രണ്ടാം വർഷ എം. എ. ഇക്കണോമിക്സ്, ഇംഗ്ലീഷ് ജൂൺ 2021  പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 07.04.2022 വരെ അപേക്ഷിക്കാം.

\"\"

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എസ്.സി മൈക്രോബയോളജി, ബയോടെക്നോളജി മെയ് 2021  പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 04.04.2022 വരെ അപേക്ഷിക്കാം.
 
സമ്പർക്ക  ക്ലാസുകൾ
 
കണ്ണൂർ  സർവകലാശാല വിദൂര വിദ്യാഭ്യാസ  വിഭാഗം മൂന്നാം  വർഷ  ബിരുദ വിദ്യാർത്ഥികളുടെ  സമ്പർക്ക  ക്ലാസുകൾ 2022 മാർച്ച് 26,27  തീയതികളിൽ  (ശനി, ഞായർ  – 10 am to 4 pm)  എസ്. എൻ  കോളേജ് കണ്ണൂർ, എൻ.എ.എസ് കോളേജ് കാഞ്ഞങ്ങാട്, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, സെൻറ് ജോസഫ്\’സ്  കോളേജ് പിലാത്തറ   എന്നീ  പഠന കേന്ദ്രങ്ങളിൽ വച്ച്  നടത്തുന്നതാണ് . വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

\"\"

മാർജിനൽ ഇൻക്രീസ് അപേക്ഷ 
 
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ 2022-2023 അധ്യയന വർഷത്തെ ബിരുദ- ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളുടെ എണ്ണത്തിൽ മാർജിനൽ ഇൻക്രീസ് ആവശ്യമുള്ള കോളേജുകൾ അപേക്ഷ പ്രിൻസിപ്പാൾ മുഖാന്തിരം 2022 ഏപ്രിൽ 8 അഞ്ച് മണിക്ക് മുമ്പായി  തപാലിൽ ലഭ്യമാക്കേണ്ടതാണ്. ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞ കോഴ്സുകൾക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
 
സ്വാശ്രയ കോളേജ് മാനേജർമാരുടെ യോഗം 
 
അഫിലിയേറ്റഡ് കോളേജുകളിലെ യുജി/പിജി  പരീക്ഷകൾക്ക്  ഓൺലൈൻ മുഖേന ചോദ്യപേപ്പർ കൈമാറുന്നതിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക് സ്വാശ്രയ മേഖലയിലെ ബിരുദ/ ബിരുദാനന്തര ബിരുദ കോളേജ് മാനേജ്മെന്റുമായി ഒരു കൂടിയാലോചന യോഗം 26.03.2022. (ശനിയാഴ്ച)  രാവിലെ  11 മണിക്ക് ഓൺലൈനായി ചേരുന്നു.  പ്രസ്തുത യോഗത്തിൽ  സ്വാശ്രയ മേഖലയിലെ എല്ലാ ബിരുദ/ ബിരുദാനന്തര ബിരുദ കോളേജുകളുടെ  മാനേജർമാരും  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്. ഓൺലൈൻ യോഗത്തിന്റെ ലിങ്ക് അന്നേ ദിവസം നൽകുന്നതായിരിക്കും.

Follow us on

Related News