പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്നുമുതൽ മുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ 23മുതൽ: പരീക്ഷ ക്രമീകരണം ഇങ്ങനെ

Mar 21, 2022 at 2:15 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷികപരീക്ഷകൾ മാർച്ച് 23 മുതൽ ആരംഭിക്കും. ഒന്നുമുതൽ 4 വരെ ക്ലാസ്സുകളിൽ വർക്ക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണ്ണയം നടത്തും. എൽ.പി. ക്ലാസ്സുകളിലെ കുട്ടികളോട് പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ കളർ
പെൻസിൽ കരുതാൻ നിർദ്ദേശം നൽകേണ്ടതാണ്. 5 മുതൽ 7വരെ ക്ലാസ്സുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
5 മുതൽ 7വരെ ക്ലാസ്സുകളിലെ കലാ-കായിക പ്രവൃത്തി പരിചയ വിഷയത്തിന്റെ പരീക്ഷ
ചോദ്യപേപ്പറുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കി ഉചിതമായ സമയം കണ്ടെത്തി പരിക്ഷ നടത്തേണ്ടതാണ്.

\"\"

8, 9 ക്ലാസ്സുകളുടെ വാർഷിക മൂല്യനിർണ്ണയ പ്രക്രിയ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ
പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയുന്ന വിധമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നേരിട്ടുള്ള ക്ലാസ്സുകൾ പൂർണ്ണമായും കുട്ടികൾക്ക് ലഭ്യമായിട്ടില്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ
ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്നും
കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 8, 9 ക്ലാസ്സുകളിലെ ചോദ്യപേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും.

\"\"

Follow us on

Related News